ഈസ്റ്റേണ്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ കാലംചെയ്ത മോര് അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തക്ക് യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
പുത്തന്‍കുരിശ് : ഈസ്റ്റേണ്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ കാലംചെയ്ത മോര് അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തക്ക് യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മോര് ഒസ്താത്തിയോസ് ഐസക്,മോര് ബര്‍ണാബാസ് ഗീവറുഗീസ്,മോര് അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാര്‍, വൈദിക ട്രസ്റ്റി റവ. ഫാ. റോയ് ജോര്‍ജ്ജ് കട്ടച്ചിറ, അത്മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു,വൈദികര്‍, സഭ വര്‍ക്കിംങ് കമ്മിറ്റി മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥന നടത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
