ബാലവേദി പിറവം മണ്ഡലം കളിയരങ്ങ് നടത്തി.
പിറവം : ബാലവേദി പിറവം മണ്ഡലം ക്യാമ്പ് കളിയരങ്ങ് 2024 പിറവം കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ വി. കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജിഷ്ണു അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. എൻ സുഗതൻ, കെ. എൻ ഗോപി, അഡ്വ. ജിൻസൺ വി പോൾ,അഡ്വ. ജൂലി സാബു,അഡ്വ. ബിമൽ ചന്ദ്രൻ,സ്മിത എൽദോസ്,അംബിക രാജേന്ദ്രൻ,കെ. സി തങ്കച്ചൻ, ബിജോ പൗലോസ്,അനന്തു വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു .വിജയകുമാർ കൂത്താട്ടുകുളം കൂട്ടികളോടൊപ്പം
പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി .വിദ്യാഭ്യാസ അവാർഡ് ദാനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദനും പഠനോപകരണങ്ങളുടെ വിതരണം എ. ഐ. വൈ. എഫ് ജില്ലാ സെക്രട്ടറി കെ ആർ റെനീഷും നിർവഹിച്ചു.
