കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.
കൂത്താട്ടുകുളം: കൂത്താട്ടുകുളം – പാലാ റോഡിന്‍റെ റീ ടാറിംഗ് പൂര്‍ത്തിയായി. റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.വെള്ളിയാഴ്ച രാവിലെ മുതലാണ് റീ ടാറിംഗ് തുടങ്ങിയത്. ഇതേതുടര്‍ന്ന് രാമപുരം കവല മുതല്‍ മംഗലത്തുതാഴം വരെയുള്ള ഭാഗത്ത് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരുന്നു.
ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയുമുമ്ബ് തകര്‍ന്ന റോഡിന്‍റെ നിര്‍മാണത്തെപ്പറ്റി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുനര്‍നിര്‍മാണം നടത്തിയത്.
തകരാറുണ്ടായ റോഡിന്‍റെ ഭാഗങ്ങളില്‍ ബിസി ലെയര്‍ നീക്കം ചെയ്ത ശേഷം പുതിയ ലെയര്‍ ചെയ്തു. മാരുതി കവല ഭാഗത്തും പഴയ കെഎസ്‌ഇബി ഓഫീസിന് സമീപവുമാണ് കൂടുതലായി റോഡ് തകര്‍ന്നത്. ഈ ഭാഗങ്ങളില്‍ റോഡിലെ ബിസി ലെയര്‍ പൂര്‍ണമായി നീക്കം ചെയ്ത ശേഷം റീടാറിംഗ് നടത്തി.
