രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിരാജി വയ്ക്കണം
പിറവം : പീഢനക്കേസിൽ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്, ബി.ജെ.പി. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്മയജംഗ്ഷനിൽ നിന്നും പേപ്പതിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി, തുടർന്ന് എം.എൽ.എ.യുടെ കോലം കത്തിച്ചു ജില്ലാ ഉപാധ്യക്ഷൻ വി എസ് സത്യൻ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡൻ്റ് അരുൺകുമാർ, ചോറ്റാനിക്കര മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് ടി.കെ., കെ.കെ ഉണ്ണികൃഷ്ണൻ, അനിൽ മണ്ണായത്ത് ,രവികലിയത്ത്,ജയകുമാർ, തമ്പി കൊല്ലം നിരപ്പ്, അശോകൻ മുതയിൽ, പരമേശ്വരൻ മാടപ്പിള്ളിൽ, വിശ്വനാഥൻ,രവി തോട്ടപ്പടി, ജയമോൻ, അമൽ കുമാർ, ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിരാജി വയ്ക്കണം എന്നാവശ്യപ്പെട്ടു കോലം കത്തിക്കുന്നു.
