വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകരുടെ രോഷാഗ്നി പ്രതിഷേധം
പിറവം : വിത്ത് ബിൽ പിൻവലിക്കുക, രാസവള വില വർധനവ് പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അഖിലേന്ത്യാ കിസാൻ സഭ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം ടൗണിൽ രോഷാഗ്നി പ്രതിഷേധം സംഘടിപ്പിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെഎൻ ഗോപി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് രാജി പോൾ അദ്ധ്യക്ഷത വഹിച്ചു.എംഎം ജോർജ്,അഡ്വ ജിൻസൺ വി പോൾ, പിജി മോഹനൻ, സി എൻ സദാമണി, അഡ്വ. ബിമൽ ചന്ദ്രൻ,എഎസ് രാജൻ, അംബിക രാജേന്ദ്രൻ, കെ സി തങ്കച്ചൻ, ബിജോ പൗലോസ് എന്നിവർ പ്രസംഗിച്ചു.
ചിത്രം :എം അഖിലേന്ത്യാ കിസാൻ സഭ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം ടൗണിൽ സംഘടിപ്പിച്ച രോഷാഗ്നി പ്രതിഷേധം എഐടിയുസി ജില്ലാ സെക്രട്ടറി കെഎൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു
.
