വാവുബലിക്ക് പാഴൂർ പെരുംതൃക്കോവിലിൽ ഒരുക്കങ്ങളായി
പിറവം: കർക്കടക വാവുബലിക്ക് പാഴൂർ പെരുംതൃക്കോവിലിൽ ഒരുക്കങ്ങളായി.ആയിരങ്ങൾ പിതൃതർപ്പണം നടത്തുന്ന കേന്ദ്രമാണ് പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രപരിസരം. ശിവരാത്രി മണപ്പുറം വെള്ളത്തിൽ മുങ്ങിയിരിക്കേ ദേവസ്വം കൊട്ടാരമുറ്റത്താണ് ബലിയിടാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ ചടങ്ങുകൾ ആരംഭിക്കും. പുരോഹിതന്മാർ കാർമികരാവും.
ക്ഷേത്രത്തിൽ പിതൃപ്രീതിക രമായ നമസ്ക്കാരത്തിന് സൗകര്യ മുണ്ടാകുമെന്ന് ദേവസ്വം കൺവീനർ സി.കെ. വിജയൻ അറിയിച്ചു.
നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ്
ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ് എന്നിവർ പാഴൂർ പെരുംതൃക്കോവിൽ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി.
