ചിങ്ങം 1 കർഷകദിനം” മികച്ച കർഷകരെ ആദരിക്കുന്നു .
പിറവം : മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ, കാർഷികവികസനസമിതി, പാട ശേഖര സമിതികൾ, ഹരിത സാങ്കേതിക കാർഷിക കർമ്മസേന, ഹരിതശ്രീ പച്ചക്കറി ക്ലസ്റ്റർ,കൃഷിക്കൂട്ടങ്ങൾ കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 17 – തിയതി കർഷക ദിനം സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നതാണ്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന കർഷകർ വെള്ള പേപ്പറിൽ കൃഷി വിവരങ്ങൾ രേഖപ്പെടുത്തി 05/08/2024 5 : 00 pm ന് മുൻപായി കൃഷിഭവനിൽ നേരിട്ടോ, പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ മുഖേനെയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് . അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപെടുത്തേണ്ടതാണ്.
അപേക്ഷകരുടെ സ്ഥല പരിശോധന നടത്തിയ ശേഷമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.അപേക്ഷകർ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ആദരിച്ചവർ ആകരുത്.
അപേക്ഷ നൽകേണ്ട വിഭാഗങ്ങൾ
ജൈവ കർഷകൻ / കർഷക ,വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, മുതിർന്ന കർഷകൻ/കർഷക, (70 വയസിന് മുകളിൽ ),
SC /ST വിഭാഗം കർഷകൻ/കർഷക ,നെൽകർഷകൻ /കർഷക,
പച്ചക്കറി കർഷകൻ /കർഷക ,സമ്മിശ്ര കർഷകൻ / കർഷക ,
ക്ഷീര കർഷകൻ /കർഷക , .മികച്ച സ്കൂൾ , മത്സ്യ കർഷകൻ / കർഷക,
പൂകൃഷിയിൽ മികച്ച കർഷകൻ / കർഷക ,മികച്ച കർഷക ഗ്രൂപ്പ് ,
മികച്ച പാടശേഖര സമി
തി.
