Back To Top

November 2, 2025

പി എം ശ്രീ യിൽ ഒപ്പുവെച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തുറന്നുപറച്ചിൽ- കെ. മുരളീധരൻ

 

 

പിറവം : പി എം ശ്രീ യിൽ ഒപ്പുവെച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തുറന്നുപറച്ചിൽ ആണ് എന്നും ഘടകകക്ഷികളെ പോലും അറിയിക്കാതെ നടത്തിയ ഈ ഒപ്പ് വെക്കൽ എന്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ് എന്ന് സിപിഎം വിശദീകരിക്കണമെന്നും കെ. മുരളീധരൻ . യുഡിഎഫ് പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മണ്ഡലം റാലിയുടെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . നേരെത്തെ ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് മാരേക്കാട്ട് കവലയിൽ റാലി ഉദ്ഘാടനം ചെയ്തിരുന്നു. യുഡിഎഫ് ചെയർമാൻ തോമസ് തടത്തിൽ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ അനുപ് ജേക്കബ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡൻറ് ജയ്സൺ ജോസഫ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുനിൽ ഇടപ്പാലക്കാട്ട് ,രാജു പാണാലിക്കൽ, റീസ് പുത്തൻവീട്ടിൽ,ജോണി അരിക്കാട്ടിൽ, കെ ആർ ജയകുമാർ, ,പിസി ജോസ്, ,ബെന്നി സ്കറിയ, ,ജോയി മുള്ളൻകുഴി, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ, മറ്റു യു.ഡി.എഫ്. ഭാരവാഹികൾ പ്രസംഗിച്ചു.

 

ചിത്രം : യുഡിഎഫ് പാമ്പാക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മണ്ഡലം റാലിയുടെ പൊതുസമ്മേളനം ഉദ്‌ഘാടനം കെ.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.

Next Post

പിറവം ഉപജില്ല കലോത്സവം നവംബർ 03 മുതൽ 06 വരെ മണീട് ജി.വി.എച്ച്.എസ്.എസിൽ …

post-bars