Back To Top

October 11, 2025

പിറവത്ത് വി എസ് അച്ചുതാനന്ദൻ സ്മാരക ഹാൾ ഞായറാഴ്ച സമർപ്പിക്കും

 

 

പിറവം: പിറവം നഗരസഭ നിർമ്മിച്ച വി എസ് അച്ചുതാനന്ദൻ സ്മാരക എ സി ഹാൾ ഞായറാഴ്ച നാടിനു സമർപ്പിക്കും.

വൈകിട്ട് 5 ന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

ഉദ്ഘാടന ശേഷം അലോഷിയുടെ ഗസൽ സന്ധ്യയും ഒരുക്കിയിട്ടുണ്ട്.

നഗരസഭ തനത് ഫണ്ട് 75 ലക്ഷം മുടക്കി നഗരസഭ കാര്യാലയത്തിൻ്റെ അഞ്ചാം നിലയിലാണ് ഹാൾ. നാലായിരം സക്വയർ ഫീറ്റിൽ സെൻട്രലൈസ്ഡ് ഏസി, കസേര, സ്റ്റേജ്, ജനറേറ്റർ, തുടങ്ങിയ സൗകര്യത്തോടെയാണ് ഹാൾ സജ്ജമാക്കിയിട്ടുള്ളതെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു, വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 

ചിത്രം – പിറവം നഗരസഭ നിർമ്മിച്ച വി എസ് അച്ചുതാനന്ദൻ സ്മാ

രക ഹാൾ

Prev Post

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പിറവം താലൂക്ക് ആശുപത്രിയിൽ

Next Post

മണിട് കുടംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ പ്രഖ്യാപനവും – ഭിന്നശേഷി സൗഹൃദ ഗ്രാമം പദ്ധതി…

post-bars