മണിട് കുടംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ പ്രഖ്യാപനവും – ഭിന്നശേഷി സൗഹൃദ ഗ്രാമം പദ്ധതി രേഖയുടെ പ്രകാശനവും
പിറവം : മണിട് കുടംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ പ്രഖ്യാപനവും – ഭിന്നശേഷി സൗഹൃദ ഗ്രാമം പദ്ധതി രേഖയുടെ പ്രകാശനവും, സി.ഡി.എസ്. വാർഷിക ഉദ്‌ഘാടനവും 24 ന്യൂസ് ചാനലിൻ്റെ ബിസ്സിനസ്സ് എഡിറ്റർ ക്രസ്റ്റീന ചെറിയാൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്ത് ആദ്യമായി ഭിന്ന ശേഷിക്കാരുടെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമിട്ടു വിവിധ വാർഡുകളിലെ 240 ഭിന്നശേഷിക്കാരായ അംഗങ്ങളുടേയും അവരുടെ കുടംബാംഗങ്ങളുടേയും വികസന പ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ പഠന റിപ്പോർട്ട് കിലയുടെ മേൽനോട്ടത്തിൽ ജയിൻ ഡീംഡ് സർവ്വകലാശാലയിലെ ഫാക്കൽറ്റി മാരുടേയും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടേയും സഹകരണത്തോടെ ഒന്നാം ഘട്ട പ്രവർത്തനം പൂർത്തീകരിച്ചു .യോഗത്തിൽ ജനപ്രതിനിധികളായ പി.കെ പ്രദീപ്. ജ്യോതി രാജീവ്. മിനി തങ്കപ്പൻ. സി.ടി. അനീഷ് , വി.ജെ ജോസഫ് പ്രമോദ് പി , ബിനി ശിവദാസ്. മിനു മോൻസി, കാളിദാസൻ എം.ജി., ഡോ: രേവതി ശിവദാസ്. ഡോ ബിൻസി മോൾ ബേബി ഡോ ആശ എ.ജി അന്നു ജോർജ്ജ് ,’സെക്രട്ടറി കെ. അനി മോൾ ‘സി.ഡി.എസ്., എ.ഡി.എസ്. ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : മണിട് കുടംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ പ്രഖ്യാപനവും – സി.ഡി.എസ്. വാർഷിക ഉദ്‌ഘാടനവും 24 ന്യൂസ് ചാനലിൻ്റെ ബിസ്സിനസ്സ് എഡിറ്റർ ക്രസ്റ്റീന ചെറിയാൻ നിർവഹിക്കുന്നു.
