പിറവം ഉപജില്ലാ കലോത്സവത്തിന് മണീടിൽ തിരി തെളിഞ്ഞു.
പിറവം : പിറവം ഉപജില്ലാ കലോത്സവം പ്രധാന വേദിയായ മണീട് ജി.വി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പോൾ വർഗീസ് അധ്യക്ഷനായി. കലോത്സവത്തിന് ലോഗോ തയ്യാറാക്കിയ പാമ്പാക്കുട ജി എച്ച് എസ് സ്കൂൾ വിദ്യാർത്ഥി അഭിനവ് ജീസിനെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ ആദരിച്ചു. ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫൈനലിസ്റ്റുകളായ മൈഥിലി ശ്യാം , ശ്രീലക്ഷ്മി എന്നിവർ വേദിയിൽ ഗാനമാലപിച്ചു. രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി സ്റ്റീഫൻ, മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോളി തോമസ്, പി കെ പ്രദീപ്, അനീഷ് സി ടി, പി. എസ് ജോബ്, മിനി തങ്കപ്പൻ, ജ്യോതി രാജീവ്, വി ജെ ജോസഫ്, പ്രമോദ് പി , ശോഭ ഏലിയാസ്, രഞ്ജി സുരേഷ്, ബിനി ശിവദാസ് , മിനു മോൻസി, എ.ഇ. ഓ സജീവ് എം.പി, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സിന്ധു എസ്, ഡോ. ഷൈനി ജി, ജയൻ പി. എ , അനിൽകുമാർ എം എ , എ.കെ കുഞ്ഞുമോൾ, നന്ദു പി അജീഷ്, ജെന്യ രാജു എന്നിവർ സംബന്ധിച്ചു.
ചിത്രം : പിറവം ഉപജില്ലാ കലോത്സവം മണീട് ജി.വി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
