പെരുവ – പിറവം – പെരുവംമുഴി റോഡ് നിർമാണത്തില്‍ ഹൈക്കോടതി ഇടപെട്ടു
പിറവം : പെരുവ – പിറവം – പെരുവംമുഴി റോഡ് നിർമാണത്തില്‍ ഹൈക്കോടതി ഇടപെട്ടു. കരാർ കാലാവധി അവസാനിച്ച പെരുവംമുഴി റോഡ് ഉടൻ പൂർത്തിയാക്കണമെന്നും, തകർന്നു കിടക്കുന്ന റോഡുകളുടെ കുഴികളടച്ച് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മുളക്കുളം സ്വദേശിയായ അഡ്വ.എൻ.പി. സേതു സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഇടപെട്ടിരിക്കുന്നത്.
കോടതിയില്‍ അഡ്വ. ജോർജ് സെബാസ്റ്റ്യൻ മാത്തൂർ മുഖേന സമർപ്പിച്ച ഹർജിയില്‍ എതിർ കക്ഷികളായ പൊതുമരാമത്ത് വകുപ്പിനും, കെഎസ്ടിപ്പിക്കും നീട്ടി നല്‍കിയ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത അനാസ്ഥയുടെ കാരണം കാണിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാൻ ജസ്റ്റീസ് എൻ. നാഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാരിന്‍റെ റീ ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി 98 കോടി രൂപയുടെ പെരുവ – പെരുവംമുഴി റോഡ് നിർമാണം നാലു വർഷം മുമ്ബാണ് ആരംഭിച്ചത്. നിർമാണ ചുമതലയുണ്ടായിരുന്ന കെഎസ്ടിപി മുംബൈ ആസ്ഥാനമായുള്ള റെ- കമ്ബനിക്കായിരുന്നു കരാർനല്‍കിയിരുന്നത്.
നിർമാണം പ്രാരംഭ ഘട്ടത്തില്‍ വളരെ വേഗത്തിലായിരുന്നെങ്കിലും, പിന്നീട് മന്ദഗതിയിലായി. ഇതിനിടെ 21 കിലോമീറ്റോളം നീളമുള്ള റോഡില്‍ യാതൊരു പ്രശ്നങ്ങളുമില്ലാത്ത മുളക്കുളത്തെയും, ഊരമനയിലേയും പാലങ്ങള്‍ പൊളിച്ച് പുതിയ നിർമാണം ആരംഭിച്ചു. റോഡിന്‍റെ പലയിടങ്ങളിലും കലുങ്കുകള്‍ ഉള്‍പ്പടെ കുത്തിപ്പൊളിച്ച് താറുമാറാക്കി. ഇതിനിടെ നിർമാണം മന്ദഗതിയിലായതിനാല്‍ യാത്ര ദുഷ്കരമായതിനെത്തുടർന്ന് പ്രതിഷേധവും വ്യാപകമായി
