തകർന്ന വൈദുതി പോസ്റ്റ് മുറിച്ചു മാറ്റണം
പിറവം : കഴിഞ്ഞ മാസം മുമ്പ് ഉണ്ടായ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് തകർന്ന വീണ പിറവത്തെ കുട്ടികളുടെ പാർക്കിനു മുൻപിലെ ലോഹ നിർമ്മിത വൈദ്യുതി പോസ്റ്റ് കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാകുന്നു. പൊട്ടിവീണ പഴയ വൈദ്യുതി കേബിളുകൾ ഇവിടെ കൂടി കിടക്കുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കും .പാർക്കിൽ വരുന്നവർക്ക് ഉൾപ്പടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഇത് മൂലം ബുദ്ധി മുട്ടനുഭവപ്പെടുന്നുണ്ട്. ഒരു അപകടത്തിനു കാത്തു നിൽക്കാതെ അടിയന്തരമായി വൈദ്യുതി പോസ്റ്റ് മുറിച്ചുമാറ്റാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം : കാൽനട യാത്രക്കാർക്കും, ഇരുചക്ര വാഹനങ്ങൾക്കും ഭീഷിണിയായി മാറിയ പിറവത്തെ കുട്ടികളുടെ പാർക്കിനു മുൻപിലെ ലോഹ നിർമ്മിത വൈദ്യുതി പോസ്റ്റ്
.
