Back To Top

May 15, 2026

പിറവം നഗരസഭ മാർക്കറ്റിൽ ആർ.ആർ.ആർ സെന്റർ പ്രവർത്തനമാരംഭിച്ചു

 

 

പിറവം : നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻറെ കീഴിൽ സജ്ജീകരിച്ച റെഡ്യൂസ് , റീ യൂസ്‌, റീ സൈക്കിൾ ( ആർ.ആർ.ആർ ) സെന്റർ പ്രവർത്തനമാരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു.വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്നതും എന്നാൽ കേടുപാടുകൾ ഇല്ലാത്തതുമായ വസ്തുക്കൾ വലിച്ചെറിയുന്നതിന് പകരം അവ മറ്റൊരാൾക്ക് ഉപകരിക്കുംവിധം കൈമാറുന്നതിനുള്ള സ്ഥിരം സംവിധാനമായാണ് ഈ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത് ” എന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.ഹരിതകർമ്മ സേനയുടെ മേൽനോട്ടത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

ജന പ്രതിനിധികളായ വത്സല വർഗീസ് , അരുൺ മാതൃ, ലൂസി സണ്ണി, രമ്യ ബിജോയി , വി.ടി പ്രതാപൻ സെക്രട്ടറി വി പ്രകാശ് കുമാർ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ബാബു പാണക്കാട്ട് ക്ലീൻ സിറ്റി മാനേജർ ബിജോയി ചന്ദ്രൻ, നഗരസഭാ ഹെൽത്ത് ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, വ്യാപാരികൾ, എന്നിവർ പങ്കെടുത്തു.

 

ചിത്രം : പിറവം നഗരസഭ മാർക്കറ്റിൽ ആരംഭിച്ച ആർ.ആർ.ആർ സെന്റർ ഉദ്‌ഘാടനം നഗരസഭാ ചെയർ പേഴ്സൺ കെ. ആർ. പ്രദീപ് കുമാർ നിർവഹിക്കുന്നു.

 

Prev Post

ശക്തമായ കാറ്റിലും മഴയിലും പിറവം നിയോജകമണ്ഡലത്തിൽ കനത്ത നാശം ; അടിയന്തര യോഗം…

Next Post

സുവിശേഷ യോഗം

post-bars