Back To Top

December 1, 2025

പിറവം നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി    

 

പിറവം : പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ യഥാർഥ ഇടതുപക്ഷ അനുഭാവികൾ പോലും യു.ഡി.എഫിന് വോട്ട് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കെ.പി.സി സി വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം . അമ്പലക്കള്ളൻമാർക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിചേർത്തു. പിറവം നഗരസഭാ ഡിവിഷൻ- 13 ലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അരുൺ കല്ലറയ്ക്കലിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലച്ചുവട് തേക്കുംമൂട്ടി പടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ടി.ബൽറാം. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി അബിൻ വർക്കി മുഖ്യാതിഥിയായി.തോമസ് തേക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ആർ പ്രദീപ്‌കുമാർ, മുഹമ്മദ്‌ റഫീഖ്, പി. സി ജോസ്, ഷാജു ഇലഞ്ഞിമറ്റം, ജെയിംസ് കുറ്റികോട്ടയിൽ, പൗലോസ് പറമ്പാത്ത് എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : പിറവം നഗരസഭാ ഡിവിഷൻ- 13 ലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അരുൺ കല്ലറയ്ക്കലിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ. വി.ടി.ബൽറാം ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതനായി

Next Post

തിരുവീശങ്കുളത്ത് ധ്വജസ്ഥാനത്ത് കൊടിമര തേക്ക് ഉയർത്തി ധ്വജപ്രതിഷ്ഠ മാർച്ച് 20-ന്

post-bars