Back To Top

October 6, 2025

പിറവം വലിയ പള്ളിയിൽ ശിലാസ്ഥാപന പെരുന്നാൾ

 

പിറവം: സെൻ്റ് മേരിസ് ഓർത്തഡോക്സ് സുറിയാനി കത്തീഡ്രലിൽ (വലിയ പള്ളിയിൽ) ശിലാസ്ഥാപന പെരുന്നാളും, എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളും സംയുക്തമായി ഒക്ടോബർ 7, 8 തീയതികളിൽ ആഘോഷിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

വലിയ പള്ളി നിർമ്മിക്കുന്നതിന് സ്ഥലം നൽകുന്നതിനും, ഇതിനു വേണ്ട സഹായം നൽകിയതുമായ പിറവത്തെ തോട്ടഭാഗം ചാലാശ്ശേരി കുടുംബാംഗത്തിന് പാരമ്പര്യമായി കൈമാറുന്ന അഞ്ചേകാലും കോപ്പും മെത്രാപ്പോലീത്ത നൽകി ആദരിക്കും. 7 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം, എട്ടിന് വചന ശുശ്രൂഷ, 8 30ന് ആശീർവാദം.

8 ബുധനാഴ്ച രാവിലെ 7 30ന് പ്രഭാത നമസ്കാരം, 8.30ന് വിശുദ്ധ കുർബാന, 10. 30 ന് പ്രദക്ഷിണം , 11 ന് അഞ്ചേകാലും കോപ്പും ചാലാശേരി കുടുംബത്തിന് മെത്രാപ്പോലീത്ത കൈമാറും, 11.15ന് ആശീർവാദം. തുടർന്ന് നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.

 

Prev Post

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കും- പന്ന്യൻ രവീന്ദ്രൻ

Next Post

സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ ആനുവൽ സ്പോർട് ഡേ നടത്തി

post-bars