Back To Top

August 11, 2024

പിറവം – കളമ്പൂരിലെ യാത്രാ ക്ഷാമം പരിഹരിക്കണം .

 

 

പിറവം : പിറവം നഗരസഭ കളമ്പൂർ കോട്ടപ്പുറം പ്രദേശത്തേക്ക് സഞ്ചരിക്കാൻ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കെ. എസ്. ആർ. ടി.സി ബസുകളും സ്വകാര്യ ബസുകളും കൊറോണ കാലഘട്ടം മുതൽ മിക്കതും നിർത്തലാക്കിയിരിക്കുകയാണ്.പിറവത്ത്‌ നിന്നും കോട്ടപുറത്തെ ഹോമിയോ ഡിസ്‌പെൻസറി,ആയുർവ്വേദ ഡിസ്‌പെൻസറി ,അർബൻ ഹെൽത്ത്‌ ആൻഡ് വെൽനസ്സ് സെന്റർ കോട്ടപ്പുറം,കളമ്പൂർക്കാവ് ദേവി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനും കളമ്പൂർ നിന്നും പിറവം നഗര ഭാഗത്തേക്കും മറ്റ് പ്രദേശങ്ങളിലേക്ക് പോകാനും ജനങ്ങൾ മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നു. നിരന്തരമുള്ള ഈ യാത്രാച്ചിലവ് സാധാരണക്കാർക്ക് താങ്ങാവുന്നതിലപ്പുറമാണ്. പരിഹാരമായി കളമ്പൂർ കോട്ടപ്പുറം ഭാഗങ്ങളിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പിറവം മുൻസിപ്പൽ കമ്മിറ്റി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. എ.ഐ.വൈ.എഫ് ഭാരവാഹികളായ അഖിൽ പി ആർ, അനൂപ് ദാസ്, അനന്തു ഗോപിനാഥ്, അക്ഷയ് എം. എ, ഗീതു സന്തോഷ്‌ എന്നിവർ പങ്കെടുത്തു.

 

Prev Post

ശുശ്രൂഷയും വചനപ്രഘോഷണവും നടന്നു.

Next Post

പരി.ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ

post-bars