പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു പന്തം കൊളുത്തി പ്രകടനം നടത്തി.
പിറവം : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് പിറവത്ത് പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് പി. സി ജോസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർമാൻ കെ ആർ പ്രദീപ്കുമാർ,ഷാജു ഇലഞ്ഞിമറ്റം,തോമസ് മല്ലിപ്പുറം, രഞ്ജിത്ത് കൊച്ചുവീടൻ, വർഗീസ് തൂമ്പാപ്പുറം,തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ , മുനിസിപ്പൽ കൗൺസിലർമാർ , മണ്ഡലം കമ്മറ്റി ഭാരവാഹികൾ , മഹിളാ കോൺഗ്രസ്സ് ഭാരവാഹികൾ സംബന്ധിച്ചു.
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ സമരം നടത്തി.
മണീട് ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി ട്രഷറർ കെ.കെ സോമൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. എസ് ജോബിൻ്റെ അധ്യക്ഷതയിൽ നടത്തിയ സമരത്തിൽ യു.ഡി.എഫ്. ചെയർമാൻ എം.പി ഏലിയാസ്, വി ജെ ജോസഫ്, പോൾ വർഗീസ്, എൽദോ പീറ്റർ, എൽദോ ടോം പോൾ, ജയാ സോമൻ, ഷിജി ബിജു, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ്സ് ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് നടത്തിയ പ്രതിഷേധ പ്രകടനം
