കാരുണ്യം കരങ്ങളിലേക്ക് “അമ്മയോടൊപ്പം” പദ്ധതി നടത്തി.
പിറവം : രാജീവ്‌ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ 12 മത് പ്രോഗ്രാമായ “അമ്മയോടൊപ്പം” പദ്ധതി പിറവം കംപാനിയന്സ് ഓഡിറ്റോറിയത്തിൽ മുൻ എം പി . കെ പി ധനപാലൻ ഉദ്‌ഘാടനം ചെയ്തു. പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡോ:എസ് .എസ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജെക്കബ് അദ്ധ്യക്ഷത വഹിച്ചു. അമ്മമാരെ ആദരിക്കൽ ചടങ്ങു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ:മറിയം ഉമ്മൻ നിർവഹിച്ചു. സഹായ വിതരണം വീക്ഷണം എം ഡി അഡ്വ.ജെയ്സൺ
ജോസഫ് നിർവഹിച്ചു ചടങ്ങിൽ ഭക്ഷ്യ ധന്യ കിറ്റുകളും പുതുവത്സര സമ്മാനമായി വസ്ത്രങ്ങളും,നാഗാർജുനയുടെ മെഡിക്കൽ കിറ്റും, കൈനീട്ടവും, സ്നേഹവിരുന്നും നൽകി. 800 ഓളം അമ്മമാരെ ആദരിച്ചു.
യോഗത്തിൽ മുൻ എം എൽ എ. എം ജെ ജേക്കബ്,കെ വി മാത്യുകാരിതടത്തിൽ,അഡ്വ. റീസ് പുത്തൻ വീട്ടിൽ , ലിങ്ക് വിൻസ്റ്റർ, ഫാ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ , ബാബു സി തുമ്പയിൽ,ബോബി അച്യുതൻ ,ജോമോൻ ജോയ് ,ഷീലബാബു ,അഡ്വ.ചന്ദ്രശേഖരൻ,തമ്പി പുതുവാക്കുന്നേൽ,കുര്യൻ പുളിക്കൽ ,ഏലിയാസ് വെട്ടുകുഴി,രവി ശ്രമഠം, പത്രോസ് ചലിക്കര ,പോൾ കൊമ്പനാൽ ,ജോമോൻ വർഗീസ് , ബെന്നി പുരവത്ത് ,ടോണി ചെട്ടിയാംകുന്നേൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച ഫോട്ടോഗ്രഫി അവാർഡിന് അർഹനായ ടി കെ പ്രദീപ് കുമാറിന് ഡോ എസ് എസ് ലാൽ മൊമെന്റോ നൽകി ആദരിച്ചു.
