കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു
കോട്ടയം : കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാൻസിസ് ജോർജ് എന്നിവർ അറിയിച്ചു.
എന്നാല്‍ അന്തിമതീരുമാനമായില്ലെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു. വേണാട്, പാലരുവി എക്സ് പ്രസുകളിലെ തിരക്ക് ഒഴിവാക്കാൻ ഇതിനിടയിലുള്ള സമയത്താകും മെമു ഓടുക.
രാവിലെ 6.15-ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തുന്ന വിധത്തിലാണ് സർവീസ്. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സ്പെഷ്യല്‍ മെമു സർവീസ്. ഒക്ടോബർ ഏഴുമുതല്‍ ജനുവരി മൂന്നുവരെ സ്പെഷല്‍ സർവീസായാണ് മെമു അനുവദിച്ചത്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ്. എട്ട് കാർ മെമുവാണ് അനുവദിച്ചത്
.
