സൗജന്യ നേത്ര പരിശോധന ക്യാമ്പ് .
പിറവം : പിറവം ശ്രീനാരായണ പബ്ലിക് ലൈബ്രറിയുടെയും, കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര രോഗ നിർണ്ണയവും ഇന്ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മുളക്കുളം കരിങ്കൽ ചിറ ശ്രീനാരായണ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ലൈബ്രറി ഭാരവാഹി സണ്ണി മങ്കിടി അധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർ ബിമൽ ചന്ദ്രൻ ഉദ്‌ഘാടനം നിർവഹിക്കും. കൗൺസിലർമാരായ പ്രശാന്ത് മമ്പുറത്ത് , അജേഷ് മനോഹർ ,അന്നമ്മ ഡോമി, ലൈബ്രറി സെക്രട്ടറി പി.കെ. രമണൻ, ശ്രീജിത്ത് , സിന്ധു സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും.
