Back To Top

July 15, 2025

നാലമ്പല ദർശനം റോഡുകൾ സഞ്ചാരയോഗ്യമാക്കണം

 

പിറവം. നാലമ്പല ദർശനത്തിന് തയാറെടുക്കുന്ന ഭക്തർക്കു സഞ്ചരിക്കുവാൻ കഴിയുന്ന രീതിയിൽ റോഡുകൾ അടിയന്തരമായി കെടുപാടുകൾ തീർക്കണമെന്ന് ആവശ്യം ശക്തമാകുന്നു . പിറവം മേഖലയിലെ മാമലശ്ശേരി, മേമുറി, മുളക്കുളം എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന അമ്പലങ്ങളുമായി ബന്ധപ്പെട്ട റോഡുകൾ എല്ലാം നിലവിൽ വളരെ ശോചനിയാവസ്ഥയിൽ ആണ്. പിറവം മുളക്കുളം വരെയുള്ള റോഡിൽ നിരവധി സ്ഥലത്ത്‌ കുണ്ടും കുഴിയുമായി സഞ്ചരിക്കാൻ പറ്റാത്ത നിലയിലാണ് ചിലയിടത്ത്‌ മൂടിയകുഴികൾ വീണ്ടും പഴയ രീതയിലായിട്ടുണ്ട് . എം പി, എം ൽ എ എന്നിവർ ഇടപെട്ട് ബിഎംബിസി നിലവാരത്തിലുള്ള റോഡുകൾ നിർമ്മിക്കുന്നതിനായി നേരത്തെ തന്നെ പ്രൊജക്ടുകൾ തയ്യാറാക്കി നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ എം സംസ്ഥാന സെക്രട്ടറി ടോമി കെതോമസ് ആവശ്യപ്പെട്ടു.

 

Prev Post

കളമ്പൂർ തറമറ്റത്തിൽ റ്റി.ഒ പൗലോസ് (76) നിര്യാതനായി. 

Next Post

മുന്നറിയിപ്പ് ബോർഡുകൾ ഇല്ല; അപകടം തുടർക്കഥയാകുന്നു

post-bars