ആട് വസന്ത പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടത്തി.
പിറവ : സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ,ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി ആട് വസന്ത നിർമാർജനം പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ പിറവം മുനിസിപ്പൽ തല ഉദ്ഘാടനം പാഴൂർ ചേറാലപ്പടിക്ക് സമീപം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഗിരീഷ്കുമാർ പി, ഡോ. സഞ്ജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ സീനിയർ വെറ്റിനറി സർജൻ ഡോ. ജയൻ കെ. സി എന്നിവർ പങ്കെടുത്തു.നാലു മാസത്തിന് മുകളിൽ പ്രായമുള്ള എല്ലാ ആടുകളെയും സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ധന്യ എം. കെ, സിജി ജോസഫ് എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി.
ചിത്രം : ആട് വസന്ത നിർമാർജനം പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ പിറവം മുനിസിപ്പൽ തല ഉദ്ഘാടനം പാഴൂർ ചേറാലപ്പടിക്ക് സമീപം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിക്കുന്നു.
