Back To Top

June 29, 2026

മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ദുഖ്റോനോ പെരുന്നാളിന് കൊടിയേറി

 

പിറവം : മുളന്തുരുത്തി, വിശുദ്ധ മാർത്തോമാശ്ലീഹായുടെ

ദുഖ്റോനോയും, ദേവാലയത്തിന്റെ ശിലാസ്ഥാപന പെരുന്നാളിനും കൊടിയേറി.മലങ്കര ഓർത്തഡോക്‌സ് സഭയുടെ മുൻ വൈദിക ട്രസ്റ്റി ഡോ.എം.ഒ ജോൺ കൊടിയേറ്റി. മാർത്തോമൻ പള്ളി വികാരി ഫാ. ജോബ് ഡേവീസ്, ഫാ.കെ.റ്റി ഏലിയാസ് എന്നിവർ സംബന്ധിച്ചു.

പ്രധാന പെരുന്നാൾ ദിനമായ മൂന്നിന് രാവിലെ 6.45 ന് പ്രഭാത നമസ്ക്കാരം, 7.30 ന് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബ്ബാന തുടർന്ന് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ദശാംശ സ്വീകരണം, പ്രസംഗം, പ്രദക്ഷിണം, മദ്ധ്യസ്ഥ പ്രാർത്ഥന, ആശീർവാദം, നേർച്ച, പെരുന്നാൾ കൊടിയിറക്ക് എന്നിവ നടക്കും.

 

ചിത്രം : മുളന്തുരുത്തി, വിശുദ്ധ മാർത്തോമാശ്ലീഹായുടെ

ദുഖ്റോനോയും, ദേവാലയത്തിന്റെ ശിലാസ്ഥാപന പെരുന്നാളിനും മലങ്കര ഓർത്തഡോക്‌സ് സഭയുടെ മുൻ വൈദിക ട്രസ്റ്റി ഡോ.എം.ഒ ജോൺ കൊടിയേറ്റുന്നു.

 

Prev Post

മുളന്തുരുത്തിയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു, യുവാവ് അറസ്റ്റിൽ

Next Post

പോക്സോ കേസിലെ പ്രതിക്ക് 43 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും…

post-bars