മുളക്കുളം പള്ളിപ്പടിയിൽ തെരുവ് നായ ശല്യം അതിരൂക്ഷം തുടരുന്നു – 3 പേർക്ക് കടിയേറ്റു
പിറവം : നഗരസഭയിലെ 18- ഡിവിഷനിലെ മുളക്കുളം പള്ളിപ്പടിയിൽ തെരുവ് നായ ശല്യം അതിരൂക്ഷം .ബുധനാഴ്ച രാവിലെ പാലു വാങ്ങാൻ പോയ പുത്തേത്ത് വീട്ടിൽ ബേബിആൻഡ്രൂസ്,55 വയസ്സ് , ഇലവും താട്ടിൽ നാരായണൻ നായർ 70 വയസ്സ് ,കൊമ്പനാമല സ്വദേശിയായ ബേബി എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്റു . കൂടാതെ റോഡിലൂടെ പോയ ഇരുചക്ര വാഹനങ്ങളെ പിന്തുടർന്നുകൊണ്ട് അവരെ കടിക്കുവാൻ തെരുവുനായ ചാടി ചെല്ലുന്നത് നിമിത്തം പല വാഹനങ്ങളും അപകടത്തിൽപെട്ടു യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . കടിച്ച് തെരുവുനായക്ക് പേ ഉണ്ടോ എന്ന് സംശയമുണ്ട് . തെരുവുനായയുടെ കടിയേറ്റവർ താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽചികിത്സ തേടി . പിറവത്തും പരിസരപ്രദേശത്തും നാളുകളായി തെരുനായ്ക്കളുടെ ശല്യം അതിരൂക്ഷമായി മാറിയിരിക്കുകയാണ്.
