Back To Top

November 9, 2025

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ യൂ ഡി ഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധ സമരം

 

 

പിറവം : പിറവം നഗരസഭ പരിധിയിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത് മൂലം തുടർച്ചയായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി പിറവം മേഖലയിൽ കുടിവെള്ളം തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ചു യൂ ഡി ഫ് കൗൺസിലർ മാരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ് ഉപരോധിച്ചു. ടൗണിന്റെ പല ഭാഗത്തും പൈപ്പ് പൊട്ടി മുടി വെള്ളം മുടങ്ങിയിട്ടും അധികാരികൾ നടപടിയെടുക്കാത്തതിനാൽ കുടിവെള്ളം മുടങ്ങുന്നത് പതിവായിരുന്നു. സമരത്തെത്തുടർന്ന് തകരാറിലായ പൈപ്പുകൾ അടിയന്തരമായി നന്നാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എഞ്ചിനീയർ ഉറപ്പു നൽകി യതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. കൗൺസിലർ മാരായ, തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, അന്നമ്മ ഡോമി, രമ വിജയൻ, മോളി ബെന്നി എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.

 

ചിത്രം : പിറവത്ത്‌ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത് മൂലം തുടർച്ചയായി പൈപ്പ് പൊട്ടി കുടിവെള്ളം തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ചു യൂ ഡി ഫ് കൗൺസിലർ മാരുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ് ഉപരോധിക്കുന്നു.

 

Prev Post

മുളക്കുളം സഹകരണ ബാങ്ക് കർഷകർക്ക് വളപ്രയോഗത്തിന് ഡ്രോൺ ലഭ്യമാക്കും

Next Post

ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവത്തിന് തുടക്കമായിx

post-bars