മണീടിൽ സ്വാതന്ത്ര്യ ദിനാ ഘോഷവും ലഹരിക്കെതിരെ മനുഷ്യ മതിലും സംഘടിപ്പിച്ചു
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. രാവിലെ വാർഡ്കേന്ദ്രങ്ങളിലും മണ്ഡലം കോൺഗ്രസ് ആസ്ഥാനത്തും ദേശീയ പതാക ഉയർത്തി, വൈകിട്ട് *ലഹരിയുടെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നടക്കാം എന്ന സന്ദേശം ഉയർത്തി ലഹരിക്കെതിരെ മനുഷ്യ മതിൽ തീർത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ചു. ഡിസിസി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി. ജെ ജോസഫ്, പോൾ വർഗീസ്, ജയ സോമൻ മോളി തോമസ് ശോഭ ഏലിയാസ്, ജോൺ തോമസ്, എൽദോ ടോം പോൾ,സി പി ടൈറ്റസ്,എൽദോ പീറ്റർ, ബേബി പുളിക്കൽ, അമൽ ബാബു, ഏലിയാസ് പി പി, രാജി ബിജു, ഷിജി ബിജു, സിജി ഷാജി,എ കെ സോജൻ പി കെ പ്രദീപ്, മറ്റു ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.
ചിത്രം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു ലഹരിക്കെതിരെ നടത്തിയ യോഗം ഡിസിസി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്യുന്നു.
