Back To Top

October 18, 2025

മണീട് ഹാപ്പിനസ് പാർക്കിൻ്റെയും , ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്‌ഘാടനം

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ കുട്ടണംപുറത്ത് ചിറയിൽ പുതിയതായി നിർമ്മിച്ച ഹാപ്പിനസ് പാർക്കിൻ്റെയും , ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്ഘാടനം അഡ്വ: അനൂപ് ജേക്കബ് എം.എൽ.എ. നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പോൾ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ , പ്രദീപ് പി.കെ. , ജ്യോതി രാജീവ് , മോളി തോമസ് ജോബ് പി.എസ്. അനീഷ് സി.ടി., മിനി തങ്കപ്പൻ വി.ജെ ജോസഫ് , പ്രമോദ് , സോജൻ , ശോഭ ഏലിയാസ് , ബിനിശിവദാസ് ,മിനു മോൻസി , പഞ്ചായത്ത് സെക്രട്ടറി അനിമോൾ , ഡോ. ആഷ്ന എസ് , സി.ഡി.എസ്. അംഗങ്ങൾ , ഹരിതകർമ്മസേനാംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൻമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ രഞ്ചി സുരേഷ് സ്വാഗതവും , ഉഷ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

 

ചിത്രം : മണീട് ഗ്രാമപഞ്ചായത്ത് കുട്ടണംപുറത്ത് ചിറയിൽ നിർമ്മിച്ച ഹാപ്പിനസ് പാർക്കിൻ്റെയും , ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്ഘാടനം അഡ്വ: അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.

 

Prev Post

മലയാളി യുവാവിനെ ഓയിൽ വെസലിൽ നിന്നും കാണാതായി

Next Post

ചരിത്ര ചാരിറ്റബിൾ ട്രസ്റ്റ് യൂണിറ്റ് രൂപീകരണം

post-bars