Back To Top

December 24, 2025

എൽ. എസ്.എസ്. , യു. എസ്. എസ് പരീക്ഷകൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം ഉപേക്ഷിക്കണം              

 

പിറവം : കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏറ്റവും പ്രധാന മത്സര പരീക്ഷയാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷ. നിശ്ചിത ശതമാനം മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്യുന്നു.

എന്നാൽ ഈ സർക്കാർ അധികാരത്തിലേറിയതിനുശേഷം വർഷങ്ങളായി എൽ എസ് എസ് , യു എസ് എസ് വിജയികൾക്ക് സ്കോളർഷിപ്പ് തുക നൽകാറില്ല. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ സർക്കാർ വിദ്യാർത്ഥികൾക്ക് നൽകാനുള്ളത്. പലതവണ കുടിശ്ശികയെ സംബന്ധിച്ച വിവരങ്ങൾ സർക്കാർ ആവശ്യപ്പെടുകയും സ്കൂളുകളിൽ നിന്നും കുടിശ്ശിക തുക സംബന്ധിച്ച വിവരങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ ഈ തുക അനുവദിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ഈ അവസരത്തിൽ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ വിശ്വാസ്യതയും ഗൗരവവും തകർക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കരുതെന്ന് കെ.പി.എസ്.ടി.എ. പിറവം ഉപജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കുടിശിക തുക അനുവദിക്കുക, കെ.ടെറ്റ് വിഷയത്തിലെ ആശങ്കകൾ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ അംഗീകരിക്കണം എന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പിറവം എം.കെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സമ്മേളനത്തിൽ

.കെ പി എസ് ടി എ പിറവം ഉപജില്ലാ പ്രസിഡൻ്റ് ഷൈനി ജോസഫ് അധ്യക്ഷത വഹിച്ചു. എറണാകുളം ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ

സൈബി .സി കുര്യൻ, ബിജു എം പോൾ, ഷാജി ജോൺ, അനൂബ് ജോൺ, അരുൺ സണ്ണി വർഗീസ്, ബിനു ഇടക്കുഴി,അനിൽ കെ. നായർ, ബിച്ചു കുര്യൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ഷാജി ജോൺ(പ്രസിഡൻ്റ്) അനിൽ കെ. നായർ(വൈസ് പ്രസിഡൻ്റ്) അരുൺ സണ്ണി വർഗീസ്(സെക്രട്ടറി) ബിച്ചു കുര്യൻ(ജോയിൻ്റ് സെക്രട്ടറി) സിന്ധു എ.എ. (ട്രഷറർ) ജില്ലാ പ്രതിനിധികൾ ഷാജി ജോൺ, ബിനു ഇ പി, അനൂബ് ജോൺ എന്നിവരെ തെരഞ്ഞെടുത്തു.

 

Prev Post

ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി

Next Post

പിറവം എം.എസ്.എം. ഐ.ടി.ഐയില്‍ ക്രിസ്തുമസ് ആഘോഷം

post-bars