Back To Top

March 24, 2026

സാബു കെ ജേക്കബിനെ നേഞ്ചേറ്റി ക്ഷേത്രനഗരിയും വ്യവസായ നഗരവും

 

പിറവം : എൽ ഡി എഫ് സ്ഥാനാർഥി സാബു കെ ജേക്കബിന്

ചോറ്റാനിക്കരയിലും തിരുവാങ്കുളം മുതൽ ഇരുമ്പനം വരെ നീളുന്ന വ്യവസായ നഗരിയിലും ആവേശകരമായ സ്വീകരണം .ചോറ്റാനിക്കര

തെക്കേച്ചിറയിൽ യുവാക്കളും വീട്ടമ്മമാരുമടങ്ങിയ ജനാവലിയുടെ സ്വീകരണത്തോടെയാണ് പര്യടനം തുടങ്ങിയത്. മധുരവും കൊന്നപ്പൂക്കുലകളുമായാണ് പ്രായമായവരും കുട്ടികളും സ്വീകര കേന്ദ്രത്തിലെത്തിയത്.തിരുവാങ്കുളം ജംഗ്ഷനിൽ തൊഴിലാളികൾ സ്വീകരണം നൽകി.ശാസ്ത്രി ജംഗ്ഷൻ, ചക്കുപറമ്പ് തുടങ്ങി 10 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം കൊല്ലൻ പടിയിൽ സമാപിച്ചു.

ഇരുമ്പനം ചിത്രപ്പുഴ പെരിങ്ങാട്ട് നിന്നാരംഭിച്ച് 15 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം വടക്കേ ഇരുമ്പനം പാറക്കടവിൽ സമാപിച്ചു.

പര്യടന പരിപാടികളിൽ സെക്രട്ടറി പി.ബി രതീഷ് , കെ.ഡി.സലിംകുമാർ ,കെ. എൻ ഗോപി,വിമൽ ചന്ദ്രൻ,സോജൻ ജോർജ്, ബീന ബാബുരാജ്,കെ പി സലിം, പി എസ് മോഹനൻ, വിത്സൻ പൗലോസ്, ജിൻസൺ വി പോൾ ,സുരേഷ് ചന്ദേലി,അജേഷ് മനോഹർ, രാജു തെക്കൻ,

എസ് കൃഷ്ണദാസ്,ടി കെ ഷാജി, ജി ജയരാജ്, എം ആർ രാജേഷ്, ടി എം ഗിരീഷ്, എൻ പി ബോബി, പി കെ ബിജു, ജീവൻ മാലായിൽ തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബിന്

ചോറ്റാനിക്കര പഞ്ചായത്തിൽ നൽകിയ സ്വീകരണം

 

 

 

 

 

 

Prev Post

കേരളത്തിൽ എൽ.ഡി.എഫ് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇക്കുറി പിറവവും , പങ്കാളിയാകുമെന്നും…

Next Post

കക്കാട്ടിലും, രാമമംഗലത്തും ക്ഷേത്രങ്ങൾ സന്ദർശിച്ചു എൻ.ഡി.എ. സ്ഥാനാർഥി      

post-bars