കുടുംബ സംഗമം ഓഫർത്തോ 2025 നടത്തി
പിറവം : നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാർഷികവും ക്രിസ്മസ് നൈറ്റും നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം മണ്ണുക്കുന്ന് സെന്റ്.മേരിസ് കത്തീഡ്രൽ വികാരി ഫാ. എബിൻ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു . ഫാ.വി.എ.മാത്യൂസ് വാതക്കാട്ടിൽ ക്രിസ്മസ് സന്ദേശം നൽകി. ആധ്യാത്മിക പ്രസ്ഥാന പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.ഫാ. ജോൺ മൂലാമറ്റം,ഫാ. ജോസ് വെട്ടുകുഴിയിൽ, വിനു കുര്യാക്കോസ് തറയിൽ, പോൾ പി.കുര്യൻ പള്ളിയ്ക്കാത്തടത്തിൽ, പി കെ എബ്രഹാം, മോളി വർഗീസ്, സ്വപ്ന വിനോയി, അലൻ ജിനേഷ് പോൾ എന്നിവർ പ്രസംഗിച്ചു.
ചിത്രം : : നെച്ചൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കുടുംബ സംഗമം മണ്ണുക്കുന്ന് സെന്റ്.മേരിസ് കത്തീഡ്രൽ വികാരി ഫാ. എബിൻ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യുന്നു.
