Back To Top

December 16, 2025

കൂത്താട്ടുകുളം – പാലാ റോഡില്‍ കുടിവെള്ള പൈപ്പ് തകർന്നു.

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡില്‍ കുടിവെള്ള പൈപ്പ് തകർന്നു. മാരുതി കവലയില്‍ വാട്ടർ സർവീസ് സെന്ററിനു സമീപം വാട്ടർ അഥോറിറ്റിയുടെ പ്രധാന കുടിവെള്ള വിതരണ പൈപ്പാണ് തകർന്നത്.സമ്മർദം മൂലം കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് പൈപ്പ് തകർന്നതായാണ് പ്രാഥമിക നിഗമനം. ഇതോടെ പ്രദേശത്തെ കുടിവെള്ള വിതരണം പൂർണമായും മുടങ്ങി.

 

അടുത്തിടെ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നു നല്‍കിയ റോഡിന്റെ ഏതാനും ഭാഗവും തകർന്നു. റോഡില്‍ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറും വാട്ടർ അഥോറിറ്റി ജീവനക്കാരും സ്ഥലത്തെത്തി. അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കുഴിക്കു സമീപം താത്കാലിക ബാരിക്കേഡ് സ്ഥാപിച്ചു. ശബരിമല തീർഥാടന കാലമായതിനാല്‍ അപകട സാധ്യത ഏറെയാണ്.ഇന്ന് രാവിലെ കുടിവെള്ള വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചു

Prev Post

പിറവം നഗരസഭ ഡിവിഷൻ 28 ൽ അട്ടിമറി വിജയം നേടി കെ.ആർ.പി.  

Next Post

ദൈവമാതാവിന്റെ പുകഴ്ച പെരുന്നാൾ

post-bars