ദൈവമാതാവിന്റെ പുകഴ്ച പെരുന്നാൾ
പിറവം : മുളക്കുളം കർമ്മേൽക്കുന്ന്, സെൻറ് ജോർജ്ജ് ഓർത്തഡോക്‌സ് സിറിയൻ പള്ളി അന്ത്യാലുങ്കൽ കുരിശുപള്ളിയിൽ വി. ദൈവമാതാവിന്റെ പുകഴ്‌ചപ്പെരുന്നാൾ ഡിസംബർ 25, 26 തീയതികളിൽ
നടക്കും. 24 -ന് വൈകീട്ട് 5 മണിക്ക് കൊടിയേറ്റ് , 25 -ന് വൈകീട്ട് 4 -ന് വാദ്യ മേളങ്ങൾ, 7 .30 സുവിശേഷ പ്രസംഗം ,8 -ന് പ്രദക്ഷിണം , 9 മണിക്ക് ആശിർവാദം ,നേർച്ച സദ്യ. 26 – ന് രാവിലെ 8 മണിക്ക് വി. കുർബാന, 9 .30 പ്രസംഗം, തുടർന്ന് നേർച്ച സദ്യ, ലേലം . പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായതായി വികാര ഫാ. ജോസ് പൂവത്തുങ്കൽ , ട്രസ്റ്റി പി.യു. തോമസ് മല്ലിപ്പുറത്ത്, സെക്രട്ടറി ജോസഫ് പുതുക്കാട്ടിൽ എന്നിവർ അറിയിച്ചു.
