സംസ്ഥാനത്ത് അതിശക്തമായ മഴ
എറണാകുളം : കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും മഴ ശക്തിപ്പെടുകയാണ്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കൂടാതെ ആറ് ജില്ലകളില്‍ യെല്ലോ അലേർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ മണ്‍സൂണ്‍ മുന്നേ ആരംഭിച്ചിരുന്നു. ആദ്യ ദിനങ്ങളില്‍ ശക്തമായ മഴയാണ് കേരളത്തില്‍ ലഭിച്ചതെങ്കിലും പിന്നീട് മഴ കുറഞ്ഞിരുന്നു.
