മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണം നടന്നു.സ്ഥാനാരോഹണ ചടങ്ങ്
കൂത്താട്ടുകുളം : മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണം നടന്നു.സ്ഥാനാരോഹണ ചടങ്ങ്
പാലാ ചാവറ പബ്ലിക് സ്കൂൾ മാനേജർ ഫാ. ജെയിംസ് നരിതൂക്കിൽ സി എം ഐ ഉദ്ഘാടനം ചെയ്തു.
സാമൂഹിക അവബോധമുള്ള യുവ നേതാക്കൾ വളർന്നു വരേണ്ടത് കലാലയങ്ങളിൽ നിന്നാണെന്നും വിശാലമായ സാമൂഹിക കാഴ്ചപ്പാടും ലക്ഷ്യബോധവും ഒരു ശരിയായ ലീഡർക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസ് ഡയറക്ടർ ഫാ. ജോസ് പാറേക്കാട്ട് സിഎംഐ, സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ സിഎംഐ, ഹെഡ്മിസ്ട്രസ് രാജിമോൾ ബി. സ്കൂൾ പാർലമെന്റ് കോർഡിനേറ്റഴ്സ് ആൻസി പോൾ, പ്രജോ ജോയ് തുടങ്ങിയവർ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സ്വഭാവരൂപീകരണവും വ്യക്തിത്വവികസനവും സാധ്യമാകുന്നത് ലീഡേഴ്സിന് ലഭിക്കുന്ന ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴാണെന്ന് ഫാ.ജോസ് പാറേക്കാട്ട് സി എം ഐ തൻെറ ആശംസാപ്രസംഗത്തിൽ സൂചിപ്പിച്ചു.
ജസ് വിൻ ജോഷിയും ജിയ ജയനും പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ചുകൊണ്ട് യഥാക്രമം ഹെഡ് ബോയിയും ഹെഡ്ഗേളുമായി സ്ഥാനമേറ്റു. സീനിയർ ജനറൽ സെക്രട്ടറിയായി കാതറിൻ ജോഷിയും ജൂനിയർ വിഭാഗം സെക്രട്ടറിയായി സെലിൻ ജോർജും സ്ഥാനമേറ്റു.
സീനിയർ ആർട്സ് സെക്രട്ടറിയായി അക്സ ബിജു സ്റ്റീഫനും ജൂനിയർ വിഭാഗം സെക്രട്ടറിയായി എയ്ഞ്ചല സോയിയും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഹൗസ് ലീഡേഴ്സ്, ഹൗസ് ക്യാബിനറ്റ് മിനിസ്റ്റേഴ്സ്, സ്റ്റുഡൻറ് എഡിറ്റേഴ്സ്,ക്ളാസ് ലീഡേഴ്സ് തുടങ്ങിയവരും അവരുടെ സ്ഥാനങ്ങൾ സ്വീകരിച്ചുകൊണ്ട് മേരിഗിരി സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി.
ഫോട്ടോ : മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി പ്രതിനിധികളുടെ സ്ഥാനാരോഹണം
പാലാ ചാവറ പബ്ലിക് സ്കൂൾ മാനേജർ ഫാ. ജെയിംസ് നരിതൂക്കിൽ സി എം ഐ ഉദ്ഘാടനം ചെയ്യുന്നു.
