Back To Top

May 27, 2026

ആരോഗ്യ പരിശോധനയും ബോധവൽക്കരണ പരിപാടികളും നടത്തി 

 

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപകർക്കും അമ്മമാർക്കുമായി ആരോഗ്യ പരിശോധനയും ബോധവൽക്കരണ പരിപാടികളും നടത്തി. കൂത്താട്ടുകുളം ദേവമാതാ ആശുപത്രി സെന്റ് ഫിലോമിനാസ് ജൂനിയർ കോളജുമായി ചേർന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. അപ്പച്ചി വൈദ്യൻസ് ആയുർവേദ ആശുപത്രിയും സഹകരണം നൽകി. പരിപാടികളുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പി ടി എ പ്രസിഡൻ്റുമായ മാജി സന്തോഷ് അധ്യക്ഷത വഹിച്ചു.

കൂത്താട്ടുകുളം ദേവമാതാ ആശുപത്രി കാർഡിയോളജിസ്റ്റ്

ഡോ. സിസ്റ്റർ അൽഫോൻസ് സെമിനാറിന് നേതൃത്വം നൽകി. ആരോഗ്യ പരിശോധനയ്ക്ക് ദേവമാതാ ആശുപത്രിയിലെ ഡോ. ജിതിൻ ജോസ്, സിസ്റ്റർ ആൽഫി മുക്കാംകുഴിയിൽ, ആഷിനാ സജി, കെ. എസ് അഖിലാമോൾ, ജസ്റ്റി ബിജു, അനീന തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. സ്കൂൾ സിനീയർ പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ എർണ്യാകുളത്തിൽ, കൂത്താട്ടുകുളം ദേവമാതാ ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ സിസ്റ്റർ റോസ്‌മിൻ പഴയകരി , ജോജു ജോസഫ് , അപ്പച്ചി വൈദ്യൻസ് എം.ഡി സിറിയക്ക് ജോൺ വെളിയത്തുമാലിൽ , , പി.ആർ.ഒ ലാൽസൺ ജെ . പുതുമനതൊട്ടി എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ അറിവ് ആരോഗ്യം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ. ജി ഷിബു നിർവഹിക്കുന്നു.

 

Prev Post

ദേശീയ പാത നവീകരണം സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കും ഫ്രാൻസിസ് ജോർജ്…

Next Post

കാർഷിക സെമിനാർ നടത്തി          

post-bars