ഏഴക്കരനാട് തിരുബലി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം
പിറവം : ഏഴക്കരനാട് തിരുബലി ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 1 മുതൽ 3 വരെയുള്ള തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഒന്നാം തിയതി രാവിലെ 6 മണിക്ക് ഗണപതിഹോമം, പതിവ് പൂജകൾ , നാരായണീയ പാരായണം. വൈകീട്ട് 6 .30 ദീപാരാധന , 7 -ന് എട്ടങ്ങാടി നിവേദ്യം , 7 .30 താലപ്പൊലി. തുടർന്ന് അന്നദാനം . രണ്ടാം തിയതി രാവിലെ 6 -ന് ഗണപതിഹോമം, 6 .30 വിശേഷാൽ ദീപാരാധന, 7 -ന് ഭക്തിഗാന സമർപ്പണം, 7 .30 മെഗാ ഷോ , തുടർന്ന് തിരുവാതിരകളി . മൂന്നാം തിയതി രാവിലെ 6 -ന് ഗണപതിഹോമം, വിശേഷാൽ ദീപാരാധന, 9 -ന് വിശേഷാൽ തന്ത്രി പൂജ , വലിയധാര , 25 കലശം , 108 കരിക്ക് അഭിഷേകം , ഉച്ചപൂജ , തുടർന്ന് സോപാന സംഗീതം .
