ജനവിധി സർക്കാരിന് എതിരെയുള്ള ഭരണ വിരുദ്ധ വികാരം -അനൂപ് ജേക്കബ് എം.എൽ.എ.
പിറവം : സര്‍ക്കാരിന് എതിരെയുള്ള ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മിന്നുന്ന വിജയമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫിന്റെ വിജയം ആധികാരികവും ജനകീയവുമാണെന്ന് എം.എൽ.എ പറഞ്ഞു. നിയോജകമണ്ഡലത്തിൽ 12 തദ്ദേശസ്ഥാപനങ്ങളിൽ പിറവം, കൂത്താട്ടുകുളം മുൻസിപ്പാലിറ്റികൾ ഉൾപ്പെടെ ഒന്‍പതിടത്ത് യു.ഡി.എഫിന് വിജയിക്കാൻ കഴിഞ്ഞു. പാമ്പാക്കുട, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളും, ജില്ലാ ഡിവിഷനുകളും യു.ഡി.എഫിന് നേടാൻ കഴിഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി രേഖപ്പെടുത്തുന്നു. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ പിറവം നിയോജകമണ്ഡലം ഉൾപ്പെടുന്ന തിരുവാങ്കുളം മേഖലയിലെ 13 സീറ്റിൽ ആറ് സീറ്റും യു.ഡി.എഫിന് നേടാൻ കഴിഞ്ഞു. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളും സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും ആണ് തെരഞ്ഞെടുപ്പ് പ്രതിഫലിച്ചത് എന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു.
