ഗാന്ധിദർശൻ വേദി പ്രതിഷേധ സംഗമം
പിറവം : കാഞ്ഞിരമറ്റം ദേശീയ തൊഴിലുറപ്പ് നിയമത്തിൽ നിന്നു രാ ഷ്ട്രപിതാവ് മഹാത്മാഗാന്ധിയു ടെ പേരു മാറ്റുന്നതിനെതിരെയും കേന്ദ്രസർക്കാരിന്റെ ഗാന്ധി നി നിന്ദക്കെതിരെയും കേരള പ്രദേശ് ഗാന്ധിദർശൻവേദി പിറവം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാലയും സംഗമവും നടത്തി. കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ഗാന്ധിദർശൻ വേദി നിയോജ കമണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ലാദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് ചെയർമാൻ ടി. ആർ.രാജു, ജില്ലാ സെക്രട്ടറി ജയിംസ് കുറ്റിക്കോട്ടയിൽ, കസ്തൂർബാ ഗാന്ധിദർശൻ വേദി ജില്ലാ വൈസ് ചെയർ പേഴ്സൺ പുഷ്കല ഷണ്മുഖൻ, ഗാന്ധിദർശൻ വേദി തൃപ്പൂണിത്തുറ നിയോജകമണ്ഡലം ചെയർമാൻ പി.എ.തങ്കച്ചൻ, റെജി വീരമന, എ.എൻ.ശശികുമാർ, മാത്യു കു ന്നേൽ, ഫൗസിയ ഷാജഹാൻ, ബേബി പൗലോസ്. സാജു വർ ഗീസ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഗാന്ധിദർശൻ വേദി പ്രതിഷേധ സംഗമം കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
