Back To Top

June 9, 2026

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി. കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു പ്രതിഷേധിച്ചു

 

 

പിറവം : പിറവം നഗരസഭയിലെ ഓടകൾ വൃത്തിയാക്കുക, റോഡ് സൈഡിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകു നശീകരണത്തിന് ഫോ ഗിങ് നടത്തുക ,ആറ്റുതീരം പാർക്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, കണ്ണീറ്റു മലയിൽ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ച ശ്മശാനം നവീകരിക്കുക, പാലച്ചുവട്ടിൽ സ്ഥിതിചെയ്യുന്ന ഷെൽട്ടൽ ഹോം തുറന്നു പ്രവർത്തിക്കുക, ബിജെപി കൗൺസിലർമാരെ പൊതു പരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന നഗരസഭാ ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും ബിജെപി കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭ ഓഫീസിൽ മുൻപിൽ പ്രതിഷേധയോഗം നടത്തി.കൗൺസിലർ സിജി സുകുമാരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഉണ്ണി വല്ലയിൽ ഉദ്ഘാടനം ചെയ്തു. രാജൻ ടി.ആർ, തങ്കപ്പൻ നായർ മേടമന ചാണ്ടി മുണ്ടൂത്തിൽ, എം ജി വിശ്വനാഥൻ, ദേവപ്രസാദ് എന്നിവർ സംബന്ധിച്ചു.

 

ചിത്രം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ജെ.പി. കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്‌ക്കരിച്ചു പിറവം നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു.

 

Prev Post

ഷീ ജിം -ലേക്ക് ജിം ട്രെയിനർ തസ്‌തികയിൽ ഒഴിവ്‌       …

Next Post

ആരക്കുന്നം ടോക് എച്ചിൽ ബിരുദദാനചടങ്ങ് നടത്തി

post-bars