ആരക്കുന്നം ടോക് എച്ചിൽ ബിരുദദാനചടങ്ങ് നടത്തി
പിറവം : ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ബിരുദദാന ചടങ്ങ് എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൊഫ. ഡോ.
ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, വൈസ് പ്രിൻസിപ്പൽ ദീപ എലിസബത്ത് ജോർജ്, ടോക് എച്ച് പബ്ലിക് സ്കൂൾ സൊസൈറ്റി, പ്രസിഡണ്ട് പത്രോസ് പങ്കാപ്പിള്ളി, മാനേജർ
കുര്യൻ തോമസ്,പ്രൊഫ. ഡോ. ജോർജിന ബിനോയ് ജോസഫ് എന്നിവർ സംബന്ധിച്ചു.
ചിത്രം : ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ബിരുദദാന ചടങ്ങ് എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. സിസ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
