Back To Top

May 13, 2026

സൈബർ നിയമങ്ങളും ഓൺലൈൻ തട്ടിപ്പുകളും : ശില്പശാല നടത്തി

 

 

പിറവം :കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് തുരുത്തിക്കര യുണിറ്റിലെ യുവസമിതിയുടെ നേത്യത്വത്തിൽ സൈബർ നിയമങ്ങളും ഓൺലൈൻ തട്ടിപ്പുകളും എന്ന വിഷയത്തിൽ ശില്‌പശാല നടത്തി. തുരുത്തിക്കര സയൻസ് സെൻ്ററിൽ വച്ചു നടന്ന പരിപാടി മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. യുവസമിതി പ്രസിഡണ്ട് അൻ സാറാ ജോൺസൻ അദ്ധ്യക്ഷതവഹിച്ചു. എടത്തല പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ . തൽഹത്ത് .പി.എം വിഷയാവതരണം നടത്തി. മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്, വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ , വാർഡ് മെമ്പർ ഇന്ദു ലേഖാമണി ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി സജീവ് .കെ. സ് , കെ എൻ സുരേഷ്,പ്രൊഫ.എം. വി ഗോപാലകൃഷ്ണൻ , കെ.കെ. ജോർജ്ജ് , ജോഷി കീച്ചേരി, ജിതിൻ ഗോപി എന്നിവർ സംസാരിച്ചു.

 

ചിത്രം : കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശില്‌പശാല മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

ഇറക്കുമതി തീരുവ കൂട്ടിയതോടെ സ്വർണ വിലയില്‍ വൻ കുതിപ്പ്.

Next Post

അധ്യാപക നിയമനം

post-bars