ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയം ഉദ്‌ഘാടനം ചെയ്തു.
പിറവം : കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ കൽപിത സർവകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചം ഉദ്ഘാടനം ചെയ്തു. ലളിത വിദ്യാപ്രതിഷ്ഠാനം എന്ന പേരിൽ 80 ഏക്കറിൽ പരന്ന് കിടക്കുന്ന കെട്ടിട സമുച്ചയമാണ് ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ജന്മദിനത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ചിന്മയ മിഷൻ ഗുരുജിയും സർവകലാശാലയുടെ സ്ഥാപക ചാൻസിലറുമായ സ്വാമി തേജോമയാനന്ദയുടെ സാന്നിധ്യത്തിൽ ചിന്മയ മിഷൻ ആഗോള അധ്യക്ഷനും സർവകലാശാല ചാൻസിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം നിർവഹിച്ചു. ചിന്മയ മിഷൻ കേരള അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി സന്നിഹിതാനായിരുന്നു. ആറുനിലകളിൽ അത്യാധുനീക സൗകര്യങ്ങളോടെ ലോകോത്തര
നിലവാരത്തിൽ നിർമിച്ച അക്കാദമിക് ബ്ലോക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റൽ സൗകര്യം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. സർവകലാശാല മാനേജിങ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല സ്വാഗതവും, വൈസ് ചാൻസിൽ പ്രൊഫ. അജയ് കപൂർ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി ഗുരുപാദുകപൂജ എന്നിവ സംഘടിപ്പിച്ചു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി നേതൃത്വം നൽകി.
