Back To Top

October 4, 2025

ചാമ്പ്യൻസ് ട്രോഫി പിറവം ജലോത്സവത്തിൽ ജലരാജാവായി വീയ്യപുരം ചുണ്ടൻ. ഇരുട്ടുകുത്തി വിഭാഗത്തിൽ താണിയൻ

 

 

 

പിറവം: മുവാറ്റുപുഴയാറിലെ ഒഴുക്കിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തുഴഞ്ഞുതോൽപ്പിച്ച് വീയ്യപുരം ചുണ്ടൻ പിറവത്തെ ജലരാജാവായി. ഒമ്പതു ചുണ്ടൻവള്ളങ്ങൾ മാറ്റുരച്ച ചാമ്പ്യൻസ് ബോട്ട് ലിഗിന്റെ രണ്ടാംസീസൺ നാലാം മത്സരത്തിലാണ് വീയാപുരം ചുണ്ടൻ ജേതാവായത്. കൈനകരി വില്ലേജ് ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്.പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം രണ്ടാമതെത്തി, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം. ഇരുട്ടുകുത്തി ബിഗ്രേഡ് മത്സരത്തിൽ ആർകെ ടീം ബോട്ട് ക്ലബ് പിറവം തുഴഞ്ഞ താണിയൻ ഒന്നാമതെത്തി. പിറവം ബോട്ട് ക്ലബിൻ്റെ സെന്റ്‌ സെബാസ്റ്റ്യൻ നം.1 രണ്ടാമതെത്തി. വെള്ളൂർ ബോട്ട് ക്ലബ്ബിൻ്റെ സെന്റ് ആന്റണി മൂന്നാം സ്ഥാനം നേടി.

റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ വള്ളംകളി മത്സരം ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു. മന്ത്രി മുഹമ്മദ് റിയാസ് സന്ദേശം നൽകി.അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. കളക്ടർ ജി പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജുലി സാബു സ്വാഗതം ആശംസിച്ചു .നഗരസഭ വൈസ് ചെയർമാൻ കെ.പി സലിം വള്ളംകളി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. നടൻ ലാലു അലക്സ്,

എം ജെ ജേക്കബ്, അഡ്വ.കെ എൻ സുഗതൻ, കെ ചന്ദ്രശേഖരൻ, സ്മിത എൽദോസ് , അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി എലിയാസ്, ഡോ. അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, പി. ഗിരീഷ് കുമാർ, പി കെ പ്രസാദ് ,സി കെ പ്രകാശ്, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.ഇ എം എസ്, കെ കരുണാകരൻ, ടി എം ജേക്കബ്, ഉമാദേവി അന്തർജനം എന്നിവരുടെ സ്മാരക ട്രോഫികൾ വിജയികൾക്ക് നൽകി.

 

ചിത്രം: ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന വീയ്യപുരം ചുണ്ടൻ

 

Prev Post

വള്ളംകളി പ്രമേയം – തൽസമയ ചിത്ര രചനയും പ്രദർശനവും പിറവത്ത്

Next Post

ശിലാസ്ഥാപന പെരുന്നാളും സൺഡേ സ്‌കൂൾ വാർഷികവും

post-bars