Back To Top

വയോജനങ്ങൾക്കായി പൂതൃക്കയിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
September 11, 2024

വയോജനങ്ങൾക്കായി പൂതൃക്കയിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

    കോലഞ്ചേരി:നാഷണൽ ആയുഷ് മിഷൻ, പൂതൃക്ക ഗ്രാമപഞ്ചായത്ത്, പൂതൃക്ക ആയുഷ് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂണ്ടി വ്യാപാര ഭവനിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ബിജു കെ ജോർജ് അധ്യക്ഷത വഹിച്ചു.ഹോമിയോ മെഡിക്കൽ ഓഫീസർ
By
എം.എസ്.ജോസഫിനെ ആദരിച്ചു
September 2, 2024

എം.എസ്.ജോസഫിനെ ആദരിച്ചു

    കോലഞ്ചേരി : ലോക മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ നേടിയ എം.എസ്.ജോസഫിനെ യൂത്ത് കോൺഗ്രസ് തിരുവാണിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമൻ്റൊ നൽകി ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗോപികൃഷ്ണൻ, യൂത്ത് കോൺഗ്രസ് നേതാക്കൻമാരായ പ്രദീപ് നെല്ലിക്കുന്നത്ത്, ജിബു ജേക്കബ്, കോൺഗ്രസ് നേതാക്കന്മാരായ വിജു പാലാല്‍, ഏലിയാസ് തച്ചേത്ത്, ജോസ് കോലപ്പിള്ളി, മോഹനൻ
പുത്തൻകുരിശ് മാനാനന്തടത്ത് വാഹനാപകടം ; പൂതൃക്ക സ്വദേശിയായ യുവാവ് തൽക്ഷണം മരിച്ചു.
August 25, 2024

പുത്തൻകുരിശ് മാനാനന്തടത്ത് വാഹനാപകടം ; പൂതൃക്ക സ്വദേശിയായ യുവാവ് തൽക്ഷണം മരിച്ചു.

  കോലഞ്ചേരി:പുത്തൻകുരിശിന് സമീപം മാനാന്തടത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് തല്ക്ഷണം മരിച്ചു.പൂത്തൃക്ക കക്കാട്ടുപാറ മോളേൽ വീട്ടിൽ ബേസിൽ ബൈജു (25) വാണ് മരിച്ചത്. വരിക്കോലിയിലെ സ്വകാര്യകമ്പിനിയിൽ താല്ക്കാലിക ജീവനക്കാരനായിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം നടന്നത്. ജോലികഴിഞ്ഞ് മടങ്ങവെ ബേസിൽ ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് കാറിന് തൊട്ട്
സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു
August 22, 2024

സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു

ഇലഞ്ഞി : സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുന്നാക്ക സമുദായ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ നിർവഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ അലുമിനിയം അസോസിയേഷൻ ഉദ്ഘാടനവും അംഗത്വ വിതരണവും നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ.ജോസഫ് എടത്തുംപറമ്പിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ്ജ്
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.
August 22, 2024

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

  കോലഞ്ചേരി :കോലഞ്ചേരി ഗ്യാസ് ഗോഡൗണിന് സമീപം ബാങ്ക് മാനേജരുടെ വീട് കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതിയെ പുത്തൻ കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി തൃക്കയിൽ വീട്ടിൽ സെൽവകുമാർ എന്ന സുരേഷ്കുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ബാങ്ക് മാനേജരും കുടുംബവും വിദേശത്ത് മക്കളുടെ അടുത്ത് പോയ സമയത്താണ് മോഷ്ടാവ് വീടിൻ്റെ മുൻ വാതിൽ
എസ് ആർ വി യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം നടത്തി
July 29, 2024

എസ് ആർ വി യു പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം നടത്തി

  കോലഞ്ചേരി:മഴുവന്നൂർ എസ്ആർവി യുപി സ്കൂളിൽ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം വായനാപൂർണ്ണിമ ചീഫ് കോ-ഓഡിനേറ്റർ ഇ. വി. നാരായണൻ നിർവഹിച്ചു. ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളുടെ പദ്ധതി പ്രകാശനം നിർവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അനിയൻ പി ജോൺ അധ്യക്ഷത വഹിച്ചു. ബിജു വർഗീസ്, ബൈജു കെ കെ, ആശാ കുര്യാക്കോസ്, പ്രമീള കെ,സീന കുര്യാക്കോസ്,