Back To Top

July 7, 2024

ബഷീർ ദിനം ആഘോഷിച്ചു .

 

പിറവം : ആരക്കുന്നം സെൻ്റ് ജോർജ്ജസ് ഹൈസ്ക്കൂൾ ബഷീർ ദിനം സമുചിതമായി ആഘോഷിച്ചു .വിദ്യാരംഗകലാ സാഹിത്യ വേദിയും ,മലയാള വിഭാഗവും ചേർന്നവതരിപ്പിച്ച പരിപാടിയിൽ സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ വരുന്നതും ,അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ രചനകൾ പുനരാവിഷ്ക്കരിക്കപ്പെടുന്നതും ആകർഷകമായി കുട്ടികൾ അവതരിപ്പിച്ചു .നീർ നാകം ,പൂവൻപഴം ,പാത്തുമ്മ എന്നിവകുട്ടികൾ ആവിഷ്ക്കരിച്ചത് ഏറെ ഹ്യദ്യമായി ,ബഷീർ അനുസ്മരണ പ്രസംഗവും ,ബഷീർ ഗാനവും ഏറെ ശ്രദ്ധ നേടി ,ഒൻപതാം ക്ലാസിലെ കുട്ടികൾ ബഷീറിൻ്റെ പുസ്തകത്തിൻ്റെ കവർ മുഖത്തണിഞ്ഞ് അദ്ദേഹത്തിൻ്റെ ഓരോ പുസ്തകമായി വേദി കീഴടക്കി ,സീനിയർ അസിസ്റ്റൻ്റ് മഞ്ജു കെ ചെറിയാൻ ,വിദ്യാരംഗം കൺവീനർ ജിനു ജോർജ്ജ് ,സ്കൂളിലെ മലയാള വിഭാഗം അധ്യാപകർ ,5 ,6 ,9 ക്ലാസിലെ വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു .

 

Prev Post

ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.

Next Post

മുതിർന്ന കരയോഗം വനിതാസമാജം പ്രവർത്തകരെ ആദരിച്ചു.           …

post-bars