ജെ.എം.പി മെഡിക്കൽ സെന്ററിൽ ,ഓഡിയോമെട്രി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
പിറവം : ജെ.എം.പി മെഡിക്കൽ സെൻ്ററിലെ സോളാർ എനർജി കൺവേർഷൻ്റെയും ,ഓഡിയോമെട്രി ക്ലിനിക്കിൻ്റെയും ഉദ്ഘാടനം ഇടുക്കി ഭദ്രാസനാധിപനും കണ്ടനാട് സഹായമെത്രാപ്പോലീത്തായുമായ സഖറിയ മാർ സേവേറിയോസ്, പിറവം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു എന്നിവർ ഉദ്ഘാടനം ചെയ്തു .ഫാ.ലൂക്കോസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു .ഓർഗനൈസിംഗ് സെക്രട്ടറി കം ട്രഷറർ കെ.വി.മാത്യു കാരിത്തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കെ.പി.സലിം , സെക്രട്ടറി എ.ജെ ജയിംസ് , ഫാ.വി.എം പൗലോസ് ,ഫാ .ടി .പി .കുര്യൻ ,ബേബി വർഗീസ് തോട്ടുപുറത്ത് എന്നിവർ പ്രസംഗിച്ചു. നൂറ്റിയൻപത് കിലോ വാട്ടിൻ്റെ സോളാർ എനർജി പദ്ധതിയാണ് കമ്മീഷൻ ചെയ്തത്.
ചിത്രം : ജെ.എം.പി മെഡിക്കൽ സെൻ്ററിലെ സോളാർ എനർജി കൺവേർഷൻ്റെയും ,ഓഡിയോമെട്രി ക്ലിനിക്കിൻ്റെയും ഉദ്ഘാടനം സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത , പിറവം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
