വ്യാപാരികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി
പിറവം : പിറവം മർചൻറ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ നഗരസഭയുടെ ഹെൽത്ത് വിഭാഗവും, താലൂക്ക് ഹെൽത്ത് വിഭാഗവും ചേർന്നു വ്യാപാരികൾക്കായി ബോധവത്കരണ സെമിനാർ നടത്തി.
റസ്റ്റോറന്റ് , ബേക്കറി, തട്ടുകട, കൂൾ ബാർ വ്യാപാരികൾക്കായി നടത്തിയ സെമിനാർ അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത് ഉദ്‌ഘാടനം ചെയ്തു. താലൂക് ഹോസ്പിറ്റൽ എച് .ഐ. പ്രസീത കെ. എൻ ,ജിബു പി. കെ. ജെ.എച്.ഐ. , നഗരസഭ ഹെൽത്തു വിഭാഗം ജെ .എച് .ഐ മാരായ നിഷ ടി എസ് ,ബിനീഷ് സി , എന്നിവർ സെമിനാർ നയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയ്‌സൺ പുളിക്കൽ കൗൺസിലർ ലൂസി സണ്ണി , കാറ്ററിങ് അസോസിയേഷൻ പ്രസിഡണ്ട് സജി ജോസഫ് ,റെസ്റ്റോറെന്റ് അസോസിയേഷൻ സെക്രട്ടറി വിജു എബ്രഹാം എന്നിവർ പ്രസംഗിച്ചു .
ചിത്രം : പിറവത്ത് വ്യാപാരികൾക്കായി ബോധവൽക്കരണ സെമിനാർ അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത് ഉദ്‌ഘാടനം ചെയ്യുന്നു.
