മീഡിയേറ്റർമാരെ നിയമിക്കുന്നു
പിറവം : എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ മീഡിയേറ്റർമാരെ നിയമിക്കുന്നു. കൺസ്യുമർ പ്രൊട്ടക്ഷൻ (മീഡിയേഷൻ ) റെഗുലേഷൻ 2020 പ്രകാരം യോഗ്യത തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ അസിസ്റ്റന്റ് രജിസ്ട്രാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, കതൃക്കടവ്, എറണാകുളം – 682017 എന്ന വിലാസത്തിൽ നേരിട്ടോ / രജിസ്ട്രെഡ് തപാൽ/ഇമെയിൽ ([email protected]) മുഖേനയോ ഒക്ടോബർ 30 വരെ അപേക്ഷ സമർപ്പിക്കാം. നിശ്ചിത തീയതിക്കകം ലഭിക്കുന്ന അപേക്ഷകളിൽ സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി നിയമനം നൽകും.
