എയിംസ് വെള്ളൂരിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് ജോർജ് എം.പി
പിറവം : എയിംസ് സ്ഥാപിക്കുന്നതിനായി കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പട്ടികയിൽ വെള്ളൂരിനെയും ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു
മുഖ്യമന്ത്രി വി.ഡി സതീശൻ വിളിച്ച് ചേർത്ത സംസ്ഥാനത്തെ എം.പി.മാരുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശനും, ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനും ഈ തീരുമാനം അറിയിച്ചത്.പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും.
കോട്ടയം എറണാകുളം ജില്ലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെ.പി.പി.എൽ നോട് ചേർന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കുവാൻ ഏറ്റവും അനുയോജ്യമാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. റോഡ്,റെയിൽ എന്നീ ഗതാഗത സൗകര്യങ്ങളും സമീപത്ത് ഉള്ള വിമാനത്താവളവും, ആവശ്യമായ ജല ലഭ്യതയും ഇവിടെ ഉണ്ടന്ന് എം.പി.അറിയിച്ചു.ദേശീയപാത 183,66 എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നതിന് ആവശ്യമായ ശുപാർശ കേന്ദ്രസർക്കാരിൽ സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി സമ്മതം അറിയിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു
.
